pics

ന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിലെ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര തൊഴില്‍ സെക്രട്ടറിയുടെ ഓഫീസിലെ ആറ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 11 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ജോയിന്റെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ പല പ്രധാന ഓഫീസുകളില്‍ നിന്നും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്‍റെ ആസ്ഥാനമായ റെയില്‍ ഭവനിലും ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 12 പേര്‍ക്കാണ് നിലവില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്നത്.