pic

ന്യൂഡല്‍ഹി: പനി ലക്ഷണങ്ങള്‍ കണ്ടതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വയം സമ്പർക്ക വിലക്കേ‌ർപ്പെടുത്തി. പനി,തൊണ്ടവേദന എന്നിവയെത്തുടര്‍ന്നാണ് കെജ്രിവാള്‍ സമ്പര്‍ക്കവിലക്കില്‍ പോയത്. കൊവിഡ് പരിശോധനയ്ക്കായി മുഖ്യമന്ത്രിയുടെ സാമ്പിളുകള്‍ നാളെ ശേഖരിക്കും. ഞായറാഴ്ച മുതലുളള എല്ലാ പരിപാടികളും കെജ്രിവാള്‍ റദ്ദാക്കിയിരുന്നു. ഇന്നലെ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒടുവിലായി കെജ്രിവാൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിയത്.