മാഹി: മാഹിയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മാഹി പന്തക്കൽ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ദുബായിൽ നിന്ന് എത്തിയ ശേഷം മാഹി ഡെന്‍റൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു 45 കാരനായ ഇദേഹം. ദുബായിൽ നിന്ന് ഈ മാസം നാലിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.