ചിറയിൻകീഴ്:അമിത വൈദ്യുതി ബില്ലിനെതിരെ മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ചിറയിൻകീഴ് കെ.എസ്.ഇ.ബി ആഫിസിന് മുന്നിൽ നടത്തിയ ധർണ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പ്രാഫസർ തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്ത.മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കണിയാപുരം ഹലീം,മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ്,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ കരീം,എം.എസ് കമാലുദ്ദീൻ,നെല്ലനാട് ഷാജഹാൻ,മൺസൂർ ഗസ്സാലി,കെ.കെ വനം മാഹിൻ,സലാം പൊയ്കയിൽ.അഷറഫ് മാടൻവിള,ഷാജി പെരുങ്ങുഴി,സലീം തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.