കോട്ടയം: അഞ്ജു ഷാജിയെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിന്‍സിപ്പൽ ഭീഷണിപ്പെടുത്തിയെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ. പരീക്ഷ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ് കോപ്പിയടിച്ചെന്ന് ആരോപിച്ചത്. ഇനി പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് അഞ്ജു ഇറങ്ങിപ്പോയി. ഹാളിലുണ്ടായിരുന്ന അദ്ധ്യാപകരാരും തടഞ്ഞില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അതേസമയം, മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളാണെന്ന് അഞ്ജു ഷാജിയുടെ പിതാവ് പറഞ്ഞു. ഒരിക്കലും കോപ്പിയടിക്കില്ല, കോളജ് പ്രിന്‍സിപ്പലിന്റെ പങ്ക് അന്വേഷിക്കണം. ഹാള്‍ ടിക്കറ്റില്‍ എഴുതിയെന്നാണ് പറയുന്നത്, ആരെങ്കിലും വിശ്വസിക്കുമോയെന്നും പിതാവ് ചോദിച്ചു.
അഞ്ജുവിന്‍റെ മൃതദേഹം ഇന്നാണ് മീനച്ചിൽ ആറ്റിൽ നിന്ന് കണ്ടെത്തിയത്.കാഞ്ഞിരപ്പള്ളി സെന്‍റ് ആന്റണീസ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാര്‍ഥിനിയാണ് അഞ്ജു പി.ഷാജി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് പിടിച്ചതായി കോളജ് അധികൃതര്‍ ആരോപിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്.