കൊച്ചി: നഗരസഭാ കൗൺസിലർക്ക് നടുറോഡിൽ മർദ്ദനം. കൗൺസിലർ എ.വി.സാബുവിനാണ് മർദ്ദനമേറ്റത്.ലോറി ഡ്രൈവറാണ് മർദ്ദിച്ചത്.തൈക്കൂട്ടത്ത് ഓട അറ്റകുറ്റപ്പണിക്കായി റോഡ് അടച്ചത് ചോദ്യം ചെയ്ത മരട് സ്വദേശിയായ ഡ്രൈവറാണ് ആൾക്കാരുടെ മുന്നിൽ വച്ച് മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റുചെയ്തോ എന്ന് വ്യക്തമല്ല.