പാലോട്: കട്ടാന ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മറ്റി പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഇടവം കൊച്ചുവിള വാർഡുകളിലും പട്ടികവർഗമേഖലയിലുമാണ് കട്ടാന ശല്യം രൂക്ഷം. ഡി.സി.സി സെക്രട്ടറി ഡി. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. പാലോട് റെയ്ഞ്ച് ഓഫീസർ അജിത്ത് കുമാറുമായി നടന്ന ചർച്ചയിൽ ആനശല്യത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് ലഭിച്ചു. മണ്ഡലം പ്രസിഡന്റ് തെന്നൂർ ഷാജി, ഡി.സി.സി സെക്രട്ടറി പി.എസ്. ബാജിലാൽ, ബി. പവിത്രകുമാർ, ഒഴുകുപാറ അസീസ്, അൻസാരി, ഷാനവാസ്, ബാലകൃഷ്ണകാണി, വസന്ത ഭാസുരാംഗി, ആൽബർട്ട് തുടങ്ങിയവർ നേതൃത്വം നൽകി.