നാല് ദിവസം മുൻപ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ക്ളൈമാക്സ് എന്ന ചിത്രം നിരൂപകരെ നിരാപ്പെടുത്തിയെങ്കിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ തന്നെ ചിത്രവും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ്മ.
ക്ളൈമാക്സിൽ പ്രധാന വേഷമവതരിപ്പിച്ചും അമേരിക്കൻ പോൺ താരം മിയ മൽക്കോവ തന്നെയാണ് പുതിയ ചിത്രമായ നഗ്നത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ക്ളൈമാക്സ് നിരൂപകർ നിരാകരിച്ചെങ്കിലും തനിക്ക് വൻ ലാഭം നേടിത്തന്നുവെന്നാണ് രാംഗോപാൽ വർമ്മ പറയുന്നത്. ഓൺലൈനിൽ കാണാൻ ഒരാൾക്ക് 100 രൂപ എന്ന നിരക്ക് നിശ്ചയിച്ച ചിത്രം ഇതിനകം മൂന്ന് കോടി രൂപ നേടിത്തന്നുവെന്നാണ് രാംഗോപാൽ വർമ്മ പറയുന്നത്.