negative-

കോഴിക്കോട്: കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡില്ല. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാൻകോയയുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ജൂൺ നാലിന് ബംഗളൂരിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു.

അതേസമയം കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആലപ്പുഴ പാവൂക്കര സലീല തോമസ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.