പാലോട്: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നെന്നാരോപിച്ച് ബി.ജെ.പി നന്ദിയോട് പഞ്ചായത്ത് സമിതി നന്ദിയോട് പഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിനു ജനമിത്ര,എസ്.ആർ.റെജി കുമാർ,വെള്ളയംദേശം അനിൽ,നന്ദിയോട് പഞ്ചായത്ത് അംഗം നന്ദിയോട് സതീശൻ,ആർ.ആർ.ഷാജി,സന്തോഷ്,അജിത്ത് പെരിങ്ങമ്മല,കാർത്തിക സന്തോഷ്,എ.കെ. ഹരിലാൽ ,പൊരിയക്കാട് മണികണ്ഠൻ,വിനീഷ്,സുരേഷ് എന്നിവർ നേതൃത്വം നൽകി.