കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന കേന്ദ്രങ്ങൾ സംഘടിപ്പിച്ചു. ജ്ഞാനോദയം ഗ്രന്ഥശാല പേരേറ്റിൽ, കല്ലമ്പലം അക്ഷയ കേന്ദ്രം, പഞ്ചായത്ത് കോൺഫറൻസ് ഹാൾ, ചേന്നൻകോട് പൗരസമിതി ഹാൾ, തെറ്റിക്കുളം യുവജന സംഘം ഗ്രന്ഥശാല, മാവിൻമൂട് നവോദയ ഗ്രന്ഥശാല, വെട്ടിമൺകോണം എസ്.പി ലാന്റ് എന്നിവയാണ് പഠന കേന്ദ്രങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ എഡ്യൂക്കേഷൻ കമ്മിറ്റിയിലാണ് തീരുമാനമായത്.