നെടുമങ്ങാട് : മുന്നൊരുക്കങ്ങൾ നടത്താതെ ഓൺലൈൻ ക്ലാസുകൾ നടത്തി സർക്കാർ വിദ്യാർത്ഥികളെ ദ്രോഹിക്കുകയാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള പറഞ്ഞു.നെടുമങ്ങാട് എ.ഇ.ഒ ഓഫീസിനു മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ കല്ലയം സുകു,അഡ്വ.എൻ.ബാജി,ആനാട് ജയൻ,നെട്ടിറച്ചിറജയൻ, ടി.അർജുനൻ,സെയ്ദലി കായ്പാടി,രാജേന്ദ്രൻ നായർ,സുകുമാരൻ നായർ,മരുതൂർ വിജയൻ,കെ.ജെ ബിനു,ആർ.ആർ.രാജേഷ്, സതീഷ് കുമാർ,എൻ.ഫാത്തിമ,ഹസീന,താഹിറാ ബീവി,രത്നാകരൻ,ഇരുമരം സജി,മന്നൂർക്കോണം സജാദ്,പുങ്കുമ്മൂട് അജി, മന്നൂർക്കോണം രാജേഷ്,ചിറമുക്ക് റാഫി,ചെല്ലാം കോട് ജ്യോതിഷ്,ഹാഷിം റഷീദ്,വിജയരാജ് തുടങ്ങിയവർ പങ്കെടുത്തു.