പാലോട്:ഓൺലൈൻ ക്ളാസുകളുടെ പോരായ്മ ചൂണ്ടിക്കാട്ടി കോൺഗ്രസ് കല്ലറ ബ്ളോക്ക് കമ്മറ്റി പാലോട് ഉപജില്ല വിദ്യഭ്യാസ ഓഫീസിനുമുന്നിൽ ധർണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ഡി.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ബി.പവിത്രകുമാർ,പി.എസ്. ബാജിലാൽ,തെന്നൂർ ഷാജി,കലയപുരം അൻസാരി,ഒഴുകുപാറ അസീസ്,സബീർഷ പാലോട്, ഇടവം ഷാനവാസ്,ജയൻ പെരിങ്ങമ്മല തുടങ്ങിയവർ പങ്കെടുത്തു.