covid-

ദമാം: കൊവിഡ് ബാധിച്ച് പത്തനംതിട്ട അടൂർ കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കേതിൽ ഹരികുമാർ (52) ദമാമിൽ മരിച്ചു. ഒരാഴ്ച മുൻപ് ശ്വാസതടസത്തെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ദമാം സൗദി പേപ്പർ കമ്പനി ജീവനക്കാരനായിരുന്നു ഹരികുമാർ. ഭാര്യ അനിത, മക്കൾ ഹരിത, ഹേമന്ത്.