കാട്ടാക്കട:ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി സി.പി.ഐ കാട്ടാക്കട ലോക്കൽ കമ്മിറ്റി കാട്ടാക്കട പഞ്ചായത്തിലെ ചാരുപാറ അംഗൻവാടി ശുചീകരിച്ചു.കാട്ടാക്കട മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എസ്.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കാട്ടാക്കട മാഹീൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മുതിയാവിള സുരേഷ്, ലോക്കൽ സെക്രട്ടറി കാട്ടാക്കട സുരേഷ്, മണ്ഡലം കമ്മിറ്റി അംഗം എ.മോഹനൻ, ബ്രാഞ്ച് സെക്രട്ടറി കന്നു ലാൽ, വാർഡ് മെമ്പർ ലൈല തുടങ്ങിയവർ സംസാരിച്ചു.