mullappally

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പാക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വിദ്യാർത്ഥികളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 163 എ.ഇ.ഒ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം ഡി.പി.ഐ ഓഫീസിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌റ്റാച്യു എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

 യു.ഡി.എഫിലെ കക്ഷികൾ സി.പി.എമ്മിന്റെ ചാക്കിൽ കയറില്ല: മുല്ലപ്പള്ളി

സി.പി.എമ്മിന്റെ ചാക്കിൽ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികളെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് വിപുലീകരണമെന്ന ആശയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പരാജയഭീതി കൊണ്ടാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.