നെടുമങ്ങാട് : ഐ.ടി.ഡി.പി ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ഉഴമലയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്താഫീസ് പടിക്കൽ ധർണ നടത്തി.സി.പി.എം വിതുര ഏരിയാ സെക്രട്ടറി അഡ്വ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.റഹിം അദ്ധ്യക്ഷത വഹിച്ചു.ഇ.ജയരാജ്, കണ്ണൻ.എസ്.ലാൽ, എസ്.സുനിൽകുമാർ, ബി.ബി.സുജാത, കെ.ജയകുമാർ, എസ്.മനോഹരൻ, മനിലാ ശിവൻ, സജീനാ കാസിം, ഷൈജ, ആർ.സുജാത, ഒ.എസ്. ലത, ഉഴമലയ്ക്കൽ വേണുഗോപാൽ, എം.എസ് അഖിലേഷ്, ബീന, ഉഷൈല, സമീമാ റാണി, കെ.ജി.മോഹനൻ, അഖിൽ, ആനന്ദ്, ആന്റണി തുടങ്ങിയവർ പങ്കെടുത്തു.