നെടുമങ്ങാട് : ഉഴമലയ്ക്കൽ പഞ്ചായത്തിലെ ചക്രപാണിപുരം വാർഡിൽ മണ്ണ് സംരക്ഷണ വിഭാഗം ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സംരക്ഷണഭിത്തി തകർന്നതായി പരാതി.നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയാണ് സംരക്ഷണ ഭിത്തി ഇടിയാൻ കാരണമെന്നും സംഭവത്തെക്കുറിച്ച് അന്വഷിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ബാബുവും ബൂത്ത് പ്രസിഡന്റ് ജയരാജും ആവശ്യപ്പെട്ടു.