നെടുമങ്ങാട് :പ്രവാസി ക്വാറന്റൈൻ സൗജന്യമാക്കുക, പ്രവാസി പുനരധിവാസ പാക്കേജ് നടപ്പിലാക്കുക,ഓൺലൈൻ വിദ്യാഭ്യാസം എല്ലാവിഭാഗം വിദ്യാർത്ഥികൾക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് വട്ടപ്പാറ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് ഉദ്ഘാടനം ചെയ്തു.വേങ്കോട് വരുൺ അദ്ധ്യക്ഷത വഹിച്ചു. വട്ടപ്പാറ അനിൽകുമാർ,ശരത്ത്.എസ്,മന്നൂർകോണം സജാദ്,കരകുളം രാജീവ്,മഹേഷ് ചന്ദ്രൻ, സാബുരാജ്, സനൽ ചെന്തപൂര്,ഹരികുമാർ,പ്രദീപ്, വിവേക്.എസ്,അഭിജിത്ത്,ശരത്ത്.സി.എം,ഗോകുൽ കൃഷ്ണൻ,ഗോകുൽ നാഥ്, സുജിത്ത്,ഡൊമിനിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.