തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേത്രങ്ങൾ ഉടൻ തുറക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരാധനാലയങ്ങൾ തുറക്കേണ്ട എന്ന തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദി മലക്കം മറിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു ഐക്യ വേദിയുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ സങ്കുചിത രാഷ്ട്രീയമാണ്. ദേവസ്വം ബോർഡിനെതിരായ നീക്കം ഈ അജണ്ടയുടെ ഭാഗമായാണ്. ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾ തുറക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.