വർക്കല: ശിവഗിരി ടൂറിസം പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ തടസം നിൽക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്. ബി.ജെ.പി വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിൽ താമസംവരുത്തിയ പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വർക്കല മൈതാനത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.വി.രാജേഷ്. മണ്ഡലം പ്രസിഡന്റ് അജുലാൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ചെറുവയ്ക്കൽ ജയൻ, വെള്ളാംഞ്ചിറ സോമശേഖരൻ, ആലംകോട് ധ്യാനശീലൻ, ചാവർകോട് ഹരിലാൽ, വിജി കാളിമാവിൽ, തച്ചോട് സുധീർ, കെ.ജി. സുരേഷ്, ഇലകമൺ സതീഷൻ, സജി പി. മുല്ലനെല്ലൂർ, നിശാന്ത്, കോവിലകം മണികണ്ഠൻ, കൗൺസിലർമാരായ സ്വപ്ന ശേഖർ, പ്രിയാ ഗോപൻ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.