പാലോട്: നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അജിത് കുമാറിന്റെ സ്മരണയ്ക്കായി ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന അജിത് കുമാർ മെമ്മോറിയൽ സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ,​ പഞ്ചായത്ത് മെമ്പർമാർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. മൂന്നു നിലകളിലായി നിർമിക്കുന്ന മന്ദിരത്തിന്റെ ഒന്നാം നിലയിൽ ട്രഷറിയും മറ്റു നിലകളിൽ പഞ്ചായത്തിന്റെ വിവിധ ഓഫീസുകളും പ്രവർത്തിക്കും. 45 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 55 ലക്ഷം രൂപ പഞ്ചായത്തും ചെലവഴിക്കുന്ന പദ്ധതി 8 മാസത്തിനുള്ളിൽ പൂർത്തീകരിക്കും.