നെടുമങ്ങാട് :നെടുമങ്ങാട് സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി വിജു ശങ്കറിന് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് യാത്രയയപ്പ് നൽകി.സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ ഉപഹാരം സമർപ്പിച്ചു.താലൂക്ക് യൂണിയൻ ചെയർമാൻ ബി.വിദ്യാധരൻ കാണി അദ്ധ്യക്ഷത വഹിച്ചു. പി.ഗോപകുമാർ,വട്ടപ്പാറ ചന്ദ്രൻ,ദീക്ഷിത്, ബാബു, സുനിൽകുമാർ,എൻ.ആർ ബൈജു,ബി.ജയകുമാർ,നെടുമങ്ങാട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ സുരേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.