നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 109 ആയി.ചെന്നൈയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ശേഷം ടാക്സിയിൽ കളിയിക്കാവിളയിൽ എത്തിയ ഇലങ്കട സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കളിയിക്കാവിള ചെക്‌പോസ്റ്റിൽ വച്ചാണ് ഇയാൾക്ക് പരിശോധന നടത്തിയത്. സ്രവ സാമ്പിൾ എടുത്ത ശേഷം ഇയാളെ കന്യാകുമാരിയിലെ ലോഡ്‌ജിൽ ക്വാറന്റൈൻ ചെയ്തു.പരിശോധന ഫലം ലഭിച്ചതിനെ തുടർന്ന് ഇയാളെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ജില്ലയിൽ ഇതു വരെ 61 പേരാണ് രോഗമുക്തി നേടിയത്.നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 46 പേർ ചികിത്സയിലുണ്ട്.