നാഗർകോവിൽ: മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയുടെ ഉത്തരവ് പ്രകാരം കന്യാകുമാരി ജില്ലയിലെ അണകേട്ടുകളിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നു വിട്ട് തുടങ്ങി.ഇന്നലെ രാവിലെ 10ന് തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി ദളവായി സുന്ദരം പേച്ചിപ്പാറ അണയിലെ ഷട്ടർ ഔപചാരികമായി തുറന്നു. ചടങ്ങിൽ ജില്ലാകളക്ടർ പ്രശാന്ത് എം.വഡ്നേരെ,പത്മനാപപുരം എം.എൽ.എ മനോതങ്കരാജ്‌,എ.ഡി.എം.കെ ജില്ലാ സെക്രട്ടറി ജോൺതങ്കം തുടങ്ങിയവർ പങ്ങെടുത്തു.400ഘന അടി വെള്ളമാണ് അണയിൽ നിന്ന് തുറന്നു വിട്ടത്.