കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതി വിജിലൻസ് അന്വേഷിക്കണെമന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി വി. എസ്. അനൂപ്, യൂത്ത് കോൺഗ്രസ് മുൻ അസംബ്ളി പ്രസിഡന്റ് പെരുംകുളം അൻസാർ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോകൻ, സേവാദൾ ജില്ലാ സെക്രട്ടറി ജമാൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബീന രാജീവ് പ്രതിപക്ഷനേതാവ് മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ 1000 രൂപ 9 മാസമായി പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ടിൽ വന്ന വിവരം പഞ്ചായത്ത് ഭരണ സമിതിയും സെക്രട്ടറിയും മറച്ചുവച്ച്, വീഴ്ച കരാർ ജീവനക്കാരുടെ മേൽ കെട്ടിവച്ച് നാലുപേരെ പിരിച്ചുവിട്ടെന്നാണ് ആരോപണം.