നെടുമങ്ങാട് :ഉണ്ടാപ്പാറ പൗരസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനകേന്ദ്രം പ്രവർത്തനം തുടങ്ങി.ആനാട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയാണ് പഠനകേന്ദ്രത്തിന്റെ പ്രവർത്തനം.പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാ,ഗ്രന്ഥശാല പ്രസിഡന്റ് ഷാജഹാൻ, സെക്രട്ടറി ഐശയ്യ ദാസ്,ഗോപാലപിള്ള,അയ്യപ്പൻപിള്ള,ശ്രീരാജ്,ബാലകുമാർ,ആർ.സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു.