con

കാട്ടാക്കട: ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനം രാജ്യത്തിന് സംഭാവന ചെയ്തത് കോൺഗ്രസാണെന്നും ആ വികസനം ഒരാൾക്കും നിഷേധിക്കരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. ഓൺലൈൻ ക്ലാസ് മുടങ്ങിയതിനെ തുടർന്ന് ദേവിക എന്ന കുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധിച്ച് കാട്ടാക്കട എ.ഇ.ഒ ഓഫീസിന് മുന്നിൽ കാട്ടാക്കട,വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി അംഗം ബി.എൻ. ശ്യാംകുമാർ മുഖ്യ പ്രഭാഷണം നടത്തി. വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ബാബുകുമാർ, ആമച്ചൽ മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ നായർ, ഡി.സി.സി ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന നേതാക്കന്മാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.