ddddd

കിളിമാനൂർ: ലോക്ക് ഡൗൺ എല്ലാ മേഖലകളെയും തളർത്തിയെങ്കിലും മത്സ്യകൃഷിയെ വളർത്തുകയായിരുന്നു. തൊഴിലില്ലാതായതും പഴകിയ മത്സ്യങ്ങൾ വ്യാപകമായി പിടികൂടിയതും കാരണം പലരും ഇന്ന് മത്സ്യ കൃഷി തിരഞ്ഞെടുത്തിരിക്കുകയാണ്. മുൻപ് ആരും തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന ഈ മേഖല ഇന്ന് അനുദിനം വളരുകയാണ്. വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആരംഭിച്ച "സുഭിക്ഷ കേരളത്തിന്റെ' ഭാഗമായി തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യ ഉത്പാദന പദ്ധതിക്ക് മികച്ച ആനുകൂല്യങ്ങളും ധനസഹായവുമാണ് നൽകുന്നത്. നേരം പോക്കിന് വീട്ട് മുറ്റത്തും വയലിലുമൊക്കെ ചെറിയ തോതിൽ മത്സ്യങ്ങളെ വളർത്തിയിരുന്നവരും ഇപ്പോൾ ഇത് ഒരു ജീവനോപാതിയായി ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുകയാണ്. മികച്ച വരുമാന മാർഗം ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരിക്കുന്നത്. ആദ്യമായാണ് വീട്ടുവളപ്പിൽ കുളം നിർമ്മിച്ച് മത്സ്യം വളർത്താനുള്ള വിപുലമായ പദ്ധതി ഫിഷറീസ് വകുപ്പ് തയ്യാറാക്കുന്നത്. ഇത്തരത്തിൽ കൃഷി ചെയ്യുന്നവർക്ക് സബ്സിഡിയും നൽകുന്നുണ്ട്.

ആദായകരം മത്സ്യക്കൃഷി

-------------------------------------

നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് അവയെ ഉചിതമായ ജലാശയങ്ങളിൽ വേണ്ടത്ര സംരക്ഷണം നൽകി വളർത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതിനെയാണ് മത്സ്യക്കൃഷി എന്നു പറയുന്നത്. ഉപ്പുകലരാത്ത ജലാശയങ്ങളിൽ ചെയ്യുന്ന മത്സ്യക്കൃഷിയെ ശുദ്ധജല മത്സ്യക്കൃഷിയെന്നു പറയുന്നു. ആഗോള മത്സ്യക്കൃഷി മേഖലയിൽ ഏറ്റവും അധികം പ്രചാരത്തിലുള്ള കട്ല, രോഹു, മൃഗാൾ, സിൽവർ കാർപ്പ്, കോമൺ കാർപ്പ്, ഗ്രാസ് കാർപ്പ് എന്നിവയും, ചെമ്മീൻ/കൊഞ്ച് ഇനങ്ങളിൽ കാരച്ചെമ്മീനും ആറ്റുകൊഞ്ചും കേരളത്തിൽ പ്രചാരമുള്ളവയാണ്. സാധാരണ കൃഷിയെ അപേക്ഷിച്ച് മത്സ്യക്കൃഷി വളരെ ആദായകരമാണ്

 സബ്സിഡി ലഭിക്കുന്നത് -3 തരത്തിലുള്ള കൃഷിക്ക്

വിവിധ രീതികൾ

----------------------------------------

കുളം കുഴിച്ച് ഷീറ്റിട്ട പടുത കൃഷി

കൃത്രിമ കുളമുണ്ടാക്കിയുള്ള " ബയോ ഫ്ളോക്ക് മത്സ്യ കൃഷി

കുളത്തിലെ കരിമീൻ കൃഷിക്കും

കുളം കുഴിച്ച് , ബണ്ട് നിർമ്മിച്ച്, അടിത്തട്ട് വിരിച്ച്, വെള്ളം നിറച്ച്

സംരക്ഷിത, വല ഉൾപ്പെടെയുള്ള പ്രവൃത്തിക്കാണ് സബ്സിഡി

സർക്കാർ സഹായം നിരവധി
----------------------------------------------

 മത്സ്യ ഉത്പാദന പദ്ധതികൾക്ക് ഫിഷറീസ് വകുപ്പ് സൗജന്യ പരിശീലനം നൽകും.

 തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം കൃഷിക്ക് നടപടി സ്വീകരിക്കേണ്ടത്.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും ഇവരാണ്.

കുളം നിർമ്മിക്കാൻ തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും തേടാം

 നിർമ്മിക്കുന്ന കുളങ്ങളുടെ യൂണിറ്റ് ചെലവിൽ കുറവ് വരുത്തി
ശേഷിക്കുന്ന തുകയ്ക്ക് ആനുപാതികമായാകും സബ്സിഡി

 ഫിഷറീസ് വകുപ്പിന്റെ ഇൻഷ്വറൻസും ലഭിക്കും

ആകെ ചെലവ് 1,23,000 രൂപ

1000 മത്സ്യ കുഞ്ഞുങ്ങളെ വളർത്തുന്നതിന് 80 ചതുരശ്ര മീറ്റർ വിസ്തീർണവും, 40 സെന്റിമീറ്റർ ആഴവും 110 സെ.മീ ഉയരത്തിൽ ബണ്ടും ,125 സെ.മി ഉയരത്തിൽ ജലം നിറയ്ക്കുന്നതിനും.

സബ്സിഡി ഇങ്ങനെ (തുക ബ്രായ്ക്കറ്റിൽ)
--------------------------------------------------------------

പൊതുവിഭാഗത്തിന് 40 ശതമാനം (49,​200 )

 പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനം ( 92,​250 )

പട്ടിക വർഗ വിഭാഗത്തിന് മുഴുവൻ തുകയും (1,​23000 )