anjathan

കല്ലമ്പലം: അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപമുള്ള കെട്ടിടത്തിന്റെ താഴെത്തെ നിലയിൽ ഇന്നലെ രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കല്ലമ്പലം പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. 55 വയസോളമുള്ള ഇയാൾ ഈ കെട്ടിടത്തിനു താഴെയാണ് അന്തിയുറങ്ങിയിരുന്നത്.