നെയ്യാറ്റിൻകര: വേങ്ങപൊറ്റ സി. വി കുഞ്ഞുരാമൻ സ്മാരക ഗ്രന്ഥശാലയിൽ ഓൺലൈൻ പഠന ക്ലാസ്സുകളുടെ ഉദ്ഘാടനo അഡ്വ .വിൻസെൻറ്എം.എൽ. എ നിർവ്വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ജി.പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പി. കെ തുളസീധരൻ, അതിയന്നൂർ ബ്ലോക്ക് മെമ്പർ പുന്നക്കുളം ബിനു,വാർഡ് മെമ്പർമാരായ ശോഭ ,അനിതകുമാരി,കോട്ടുകാൽ എ. ജയരാജൻ ,ബൈപ്പാസ് ആക്ഷൻ കൗൺസിൽ സെക്രട്ടറി മണി റാവു ,എസ്.എ ൻ.ഡി. പി ശാഖാ സെക്രട്ടറി കൃപേഷ്കുമാർ എന്നിവർ പങ്കെടുത്തു.ഗ്രന്ഥശാല സെക്രട്ടറി ഷാജി കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.