jeromdas-varuvel

നാഗർകോവിൽ : കുഴുത്തുറ രൂപതയുടെ ആദ്യ ബിഷപ്പ് ജെറോംദാസ് വറവേൽ സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന്റെ രാജിക്കത്ത് ഞായറാഴ്ച് പോപ്പ് ഫ്രാൻസിസ് സ്വീകരിച്ചതായി രൂപത ഭാരവാഹികൾ അറിയിച്ചു. കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിലെ 100 ഇടവകകൾ ഉൾപ്പെടുത്തി രൂപീകരിച്ച കുഴിത്തുറ രൂപതയുടെ ആദ്യ ബിഷപ്പായി 2015 ഫെബ്രുവരി 24നാണ് ജെറോംദാസ് വറവേൽ ചുമതലയേറ്റത്. 1951ൽ പാലപ്പള്ളം പടവൂരിൽ ജനിച്ച ജെറോംദാസ് വറവേൽ 1985ലാണ് വൈദിക സേവനം തുടങ്ങിയത്. രൂപതയുടെ അമരനായി അഞ്ചുവർഷം പ്രവർത്തിച്ച ജെറോംദാസ് വറവേൽ 2019ഡിസംബറോടെ പ്രധാന ചടങ്ങുകൾ ഒഴികെ മറ്റു പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. ദേഹാസ്വാസ്ഥ്യം മൂലം ബിഷപ്പ് സ്ഥാനത്ത് തുടർന്ന് പ്രവർത്തിക്കാനാകില്ലെന്നും സ്ഥാനം ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ജനവരിയിൽ പോപ്പിന് രാജി സമർപ്പിച്ചിരുന്നു. തുടർന്നാണ് ഞായറാഴ്ച് രാജി സ്വീകരിച്ചതായി അറിയിപ്പുണ്ടായത്. മധുര അതിരൂപത ബിഷപ്പ് അന്തോണി പാപ്പുസ്വാമി കുഴിത്തുറ രൂപതയുടെ ചുമതലവഹിക്കും.