trolling-

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് (ചൊവ്വ) അർദ്ധരാത്രി നിലവിൽ വരും.

കടലിൽ പോയ ബോട്ടുകൾ അതിനുമുമ്പ് കരയിലെത്തണം. മറ്റു സംസ്ഥാന ബോട്ടുകൾ ഈ സമയത്തിന് മുമ്പ് കേരളതീരം വിട്ട് പോകണം.

മത്സ്യത്തൊഴിലാളികളും യൂണിയനുകളും സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അഭ്യർത്ഥിച്ചു.

തൊഴിലാളികൾക്കുള്ള സഹായ ധനവിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കാൻ കാലതാമസം നേരിട്ടാലും കേരളത്തിൽ സമയബന്ധിതമായി നൽകുമെന്ന് മന്ത്രി പറഞ്ഞു.