കാട്ടാക്കട:നെടുമങ്ങാട് പട്ടികവർഗ പ്രോജക്ട് ഓഫീസിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് അരുവിക്കര നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തി.

ആര്യനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമരം കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം എം.എൽ.കിഷോർ അദ്ധ്യക്ഷത വഹിച്ചു.എസ്.ദീക്ഷിത്, എൻ.ഷൗക്കത്തലി,വി.വിജു മോഹൻ,ഈഞ്ചപ്പുരി സന്തു, സുധാകർ മിത്തൽ, ശ്രീധരൻ, സുധാകരൻ,ഷിജുലാൽ എന്നിവർ പങ്കെടുത്തു.പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു.രാജീവ് അദ്ധ്യക്ഷത വഹിച്ചു.ഏരിയാ കമ്മിറ്റി അംഗം എൻ. വിജയകുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ,ജി.സ്റ്റീഫൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി,ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.രാമചന്ദ്രൻ,കെ.ഗിരി,ടി.സനൽകുമാർ,പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ശ്രീകുമാർ, വീരണകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി മണികണ്ഠൻ എന്നിവർ സംസാരിച്ചു.

കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.സി.ജി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.അജയൻ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കാട്ടാക്കട ശശി,വി.കെ.മധു, ജില്ലാ കമ്മിറ്റി അംഗം ഐ സാജു,സി പി ഐ മണ്ഡലം സെക്രട്ടറി എം എസ് റഷീദ്, ജനതാദൾ നേതാവ് അരുവിക്കര ബാബു, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ,എം അഭിലാഷ്,കോട്ടൂർ സലീം,കൃഷ്ണണപിള്ള എന്നിവർ സംസാരിച്ചു.