oommen-chandy

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷനിൽ കേരളത്തിന് പരമാവധി വിമാനങ്ങൾ നൽണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കും മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കത്ത് നൽകി. ഗൾഫിൽ നിന്ന് വരാൻ കാത്തിരിക്കുന്ന പ്രവാസികൾ 3.89 ലക്ഷമാണെങ്കിലും 4100 പേർക്ക് മാത്രം തിരിച്ചുവരാനുള്ള സൗകര്യമാണുള്ളത്. മിഷൻ മൂന്നാംഘട്ടത്തിൽ 19 വിമാനങ്ങളാണ് കേരളത്തിലേക്കുള്ളത്. ഈ രീതിയിലാണെങ്കിൽ ഒരു വർഷമെടുത്താലും കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്ന മുഴുവനാളുകളെയും എത്തിക്കാനാവില്ല. അമേരിക്ക, യൂറോപ്പ്, റഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തുന്ന മലയാളികൾക്ക് ഡൽഹിയിൽ നിന്ന് കേരളത്തിലെത്താൻ ദിവസേന ഒരു വിമാനമെങ്കിലും ഓപ്പറേറ്റ് ചെയ്യണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.