വിതുര: നെടുമങ്ങാട് ഐ.റ്റി .ടി .പി ഓഫീസിൽ അക്രമണം നടത്തിയ ശബരീനാഥൻ എം എൽ എ യേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്നാരോപിച്ച് എൽ ഡി എഫ് ജനപ്രതിനിധികൾ വിതുര ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ് റഷീദ് ഉദ്ഘാടനം ചെയ്തു.വിനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു, അനിൽകുമാർ , സി.പി.എം വിതുര ഏര്യാ സെക്രട്ടറി അഡ്വ. ഷൗക്കത്തലി , പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ. കൃഷ്‌ണകുമാരി , മെമ്പർമാരായ മഞ്ജുഷ ജി . ആനന്ദ് , രാധ , സതീശൻ , വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജി മറ്റപ്പള്ളി , കെ . മനോഹരൻ കാണി , സജയൻ തുടങ്ങി യവർ സംസാരിച്ചു