ബാലരാമപുരം:ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ മുടവൂർപ്പാറ ശാഖ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദ്യ നിക്ഷേപം അഡ്വ.എം.വിൻസെന്റ് എം.എൽ.എയും ആദ്യ വായ്പവിതരണം ഐ.ബി.സതീഷ് എം.എൽ.എയും നിർവഹിച്ചു.സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, കൃഷ്ണകുമാർ, തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകടവിജയൻ, പ്ലാനിംഗ് എ.ആർ.നിസാമുദ്ദീൻ, നെയ്യാറ്റിൻകര സഹകരണ സംഘം അസി.രജിസ്ട്രാർ എ.ആർ.പ്രമീള, യൂണിറ്റ് ഇൻസ്പെക്ടർ എസ്.പി.അനിൽ,ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വസന്തകുമാരി,ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.കെ പ്രീജ, പാറക്കുഴി സുരേന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ അഡ്വ.ഡി.സുരേഷ് കുമാർ, എസ്.ജയചന്ദ്രൻ, മെമ്പർ എ.എം.സുധീർ എന്നിവരും സഹകാരികളും ഭരണസമിതിയംഗങ്ങളും സംബന്ധിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.പ്രതാപചന്ദ്രൻ സ്വാഗതവും ബാങ്ക് സെക്രട്ടറി എ.ജാഫർഖാൻ നന്ദിയും പറഞ്ഞു.