പോത്തൻകോട് : ഇരട്ടകുളങ്ങര ദേവീക്ഷേത്രത്തിൽ സംരക്ഷണ സമിതി രൂപീകരിച്ചു. ബാബു സുശ്രുതൻ ( പ്രസിഡന്റ്), ബിജു രാജേന്ദ്രൻ ( സെക്രട്ടറി), ഇരട്ടകുളങ്ങര സന്തോഷ് (ട്രഷറർ), അജിത മഹിളമിത്ര (പ്രവർത്തക കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു. 11അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തക സമിതിയും രൂപീകരിച്ചു. വാവറമ്പലം സരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്ഷേത്ര കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ഇപ്പോൾ നടന്നുവരുന്ന ക്ഷേത്ര പുനരുദ്ധാരണപ്രവർത്തങ്ങൾക്കാവശ്യമായ എല്ലാ സഹകരണവും ഉറപ്പാക്കുമെന്ന് നിയുക്ത പ്രസിഡന്റ് പറഞ്ഞു. എല്ലാവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതയോഗം വിളിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങളനുസരിച്ചാണ് യോഗം നടന്നത്.