വെള്ളറട:എസ്.സി മോർച്ച പാറശാല മണ്ഡലം കമ്മിറ്റി കേന്ദ്ര പദ്ധതികൾ പട്ടിക ജാതി സങ്കേതങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മഹാ സമ്പർക്ക യജ്ഞം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡന്റ് കൊല്ലയിൽ ബിനു അദ്ധ്യക്ഷത വഹിച്ചു.എസ്.സി കുടുംബങ്ങൾക്ക് മാസ്ക്,സാനിറ്റൈസർ തുടങ്ങിയവ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത് വിതരണം ചെയ്തു.വിളപ്പിൽ സന്തോഷ്, ​ബിജു പി.നായർ,​ഇഞ്ചിവിള അനിൽ,​ അഡ്വ.മഞ്ചവിളാകം പ്രദീപ്,​ സതീഷ്, ​ജയൻ, ​പത്മകുമാർ,​ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.