വർക്കല:ഇടവ മുസ്ലിംജമാഅത്തിനു കീഴിലുളള പളളികളിൽ 20 വരെ പൊതു പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രസിഡന്റ് അഡ്വ. നിയാസ് എ സലാമും സെക്രട്ടറി നാസറുദ്ദീൻ കിഴക്കതിലും അറിയിച്ചു.പളളികൾ തുറക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനമെന്നും എല്ലാപേരും സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.