മലയിൻകീഴ് :മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ്,നന്മ ഫൗണ്ടേഷനും,ബേക്കും പൊലീസും സംയുക്തമായി ശുചീകരണ ജീവനക്കാരെ ആദരിച്ചു.മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരായ 7 പേരെയും വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ രണ്ട് പേരെയുമാണ് തിരുവനന്തപുരം റൂറൽ എസ്.പി.ബി.അശോകൻ ഉപഹാരം നൽകി ആദരിച്ചു.മലയിൻകീഴ് താലൂങ്ക് ആശുപത്രി അങ്കണത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ' നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി.ദിന രാജ്,ആർ.എം.ഒ.ഡോ.സനോജ്, സി.ഐ.അനിൽകുമാർ,എസ്.എച്ച്.ഒ.ബി.അനിൽകുമാർ,വേണു തോട്ടിൻകര,മലയിൻകീഴ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ദേവപ്രദീപ്,ഹരീഷ്,നന്മാ ഫൗണ്ടേഷൻ അംഗങ്ങൾ,ബോക്കേഴ്സ് അസോസിയേഷൻ അംഗങ്ങൾ, വിളവൂർക്കൽ,മലയിൻകീഴ് സ്ക്കുളുകളിലെ എസ്.പി.സി പ്രവർത്തകർ,പൊലീസ് ഉദ്ദ്യോഗസ്ഥർ,ആരോഗ്യ പ്രവർത്തകർ തടങ്ങിയവർ പങ്കെടുത്തു.