ബാലരാമപുരം: ജനതാദൾ(എസ്)​ കോവളം നിയോജക മണ്ഡലത്തിലെ കേന്ദ്രസർക്കാർ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരള സർക്കാരിനോടുള്ള കേന്ദ്ര അവഗണനക്കെതിരെയും മണ്ഡലത്തിലെ ആറ് കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മകൾ നടന്നത്.നെല്ലിവിള പോസ്റ്റ് ഓഫീസിനു മുന്നിൽ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.റ്റി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റ്റി.ഡി ശശികുമാർ,​ കോളിയൂർ സുരേഷ്,​ റ്റി.വിജയൻ,​ നെല്ലിവിള കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനതാദൾ(എസ് )​ വിഴിഞ്ഞം മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ മുല്ലൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ബി.രാജൻ അദ്ധ്യക്ഷത വഹിച്ചു.ഡി.ആർ.സെലിൻ,​ വി.സുധാകരൻ,​പി.രാജേശ്വരി എന്നിവർ സംസാരിച്ചു. ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താന്നിമൂട് പോസ്റ്ര് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മിൽ കോട്ടുകാൽക്കോണം മണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി.മുരളീധരൻ നായർ,​ ആർ.ബാഹുലേയൻ,​ ഡി.സത്യദാസ് എന്നിവർ സംബന്ധിച്ചു. ജനതാദൾ (എസ്)​ കല്ലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.സ്റ്റാൻലി റോസ് അദ്ധ്യക്ഷത വഹിച്ചു. മാങ്കിളി ശിവൻ,​ പള്ളിച്ചൽ വിജയകുമാർ,​ സ്വയംപ്രഭ എന്നിവർ സംബന്ധിച്ചു. കോട്ടുകാൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നക്കുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ചൊവ്വര രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണക്കൽ രാജൻ,​ എസ്.ചന്ദ്രലേഖ,​ നെട്ടത്താണി ശിവാനന്ദൻ എന്നിവർ സംബന്ധിച്ചു.