തിരുവനന്തപുരം:അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വിദ്യാർത്ഥികളെ വഞ്ചിച്ചതിലും ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയതിലും പ്രതിഷേധിച്ച് നെയ്യാറ്റിൻകര,ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി നെയ്യാറ്റിൻകര ഡി.ഇ.ഒ ഓഫീസിനും കാട്ടാക്കട എ.ഇ.ഒ ഓഫീസിനു മുന്നിലും പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി.ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.ചെങ്കൽ ബ്ലോക്ക് പ്രസിസിഡന്റ് ശ്രീധരൻ നായർ, ആർ.സെൽവരാജ്, യു.ഡി എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ്, എസ്.കെ അശോക് കുമാർ, ഡി.സി.സി ഭാരവാഹികളായ അയിര സുരേന്ദ്രൻ, എം.മുഹിനുദീൻ, എം.ആർ സൈമൺ, ജോസ് ഫ്രാങ്ക്‌ലിൻ, കക്കാട് രാമചന്ദ്രൻ,ഗോപാലകൃഷ്ണൻ, വിനോദ് സെൻ, ബെനഡിറ്റ് ,പ്രാണകുമാർ,നിനോ അലക്‌സ്, വിജയകുമാർ,നാരായണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.