police

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സഹായമെത്തിക്കാൻ പൊലീസ് ആരംഭിച്ച ഇ - വിദ്യാരംഭം പദ്ധതിക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടക്കം കുറിച്ചു. പൊടിയക്കാല ട്രൈബൽ സെ​റ്റിൽമെന്റ് കോളനിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്കും കല്ലമ്പാറ ട്രൈബൽ സെ​റ്റിൽമെന്റ് കോളനിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കും ഡിജി​റ്റൽ പഠനോപകരണങ്ങളും ടിവിയും നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ എന്നിവർ പങ്കെടുത്തു.