കോവളം:കിടാരക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ടി.വിയും കേബിൾ നെറ്റ്വർക്ക് സൗകര്യവും ഇല്ലാത്ത സ്‌കൂൾ കുട്ടികൾക്ക് വേണ്ടി പഠനകേന്ദ്രം ഒരുക്കി.കേന്ദ്രങ്ങളുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.ബാങ്കിന്റെ മുല്ലൂർ,വിഴിഞ്ഞം ശാഖകളിലും കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയുമാണ് പഠന കേന്ദ്രം.ബാങ്ക് പ്രസിഡന്റ് അഡ്വ.കെ വി അഭിലാഷ് അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ സി.ഓമന,ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.എസ്. ഹരിചന്ദ്രൻ, എം. മുജീബ് റഹ്മാൻ,പി.മോഹനൻ, ജാനശിഖാമണി,എസ്.ആർ.സുജി,ബാങ്ക് സെക്രട്ടറി എം.കെ.ജയാഅംബിക എന്നിവർ പ്രസംഗിച്ചു .