നെയ്യാറ്റിൻകര: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഒപ്പമുണ്ട് ഞങ്ങളും' ശുചീകരണ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നടന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി നിർവഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. ജയൻബാബുവിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഡിപ്പോയിലെ മാലിന്യങ്ങൾ ശേഖരിച്ച് നിർമാർജ്ജനം ചെയ്തു. ലോക്ക് ഡൗണിന്റെ ഭാഗമായി ഡിപ്പോയിൽ ഉണ്ടായിരുന്ന എല്ലാ ബസുകളും കെ. ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിൽ ശുചീകരിച്ച് അണുവിമുക്തമാക്കി. ഡിപ്പോയുടെ വിവിധ ഭാഗങ്ങളിൽ സി.പി.എം.ഏര്യാസെക്രട്ടറി പി.കെ. രാജ് മോഹൻ, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി. കേശവൻകുട്ടി, എ.ടി.ഒ മുഹമ്മദ് ബഷീർ, സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം എൻ.എസ്. ദിലീപ് എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈ വച്ചുപിടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ. മോഹനൻ, എൻ.കെ. രഞ്ജിത്ത്, ഇ. തങ്കരാജ്, ദാസ് ബിജു, എൻ.എസ്. വിനോദ് , ജി. ജിജോ, എസ്.എസ്. സാബു, എസ്.എൽ. പ്രശാന്ത്, എ. കാസിംപിള്ള, ശശിഭൂഷൺ, ഇൻസ്പെക്ടർ ടി. ഐ. സതീഷ് കുമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡിപ്പോയിലെ ജീവനക്കാർക്കും യാത്രക്കാർക്കും കോവിഡ് പ്രതിരോധത്തിലേക്കാവശ്യമായ സുരക്ഷാ സാമഗ്രികൾ സി.ഐ.ടി.യുവിന്റെ അഭ്യർത്ഥന പ്രകാരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ മഞ്ചത്തല സുരേഷ്, ആന്റണി അലൻ, നടരാജൻ എന്നിവർ ചേർന്ന് എ.ടി.ഒ ക്ക് കൈമാറി. വിവിധ വിഭാഗം തൊഴിലാളികൾ ശുചീകരണം നടത്തി.