ശ്രീകാര്യം: ശിവഗിരി ശ്രീനാരായണ ടൂറിസം സർക്യൂട്ട് പദ്ധതി കേന്ദ്രസർക്കാർ പിൻവലിച്ചതിനെതിരെ എൽ.ഡി.എഫ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി ചെമ്പഴന്തി, അണിയൂർ, കുളത്തൂർ, മണ്ണന്തല എന്നിവിടങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. ചെമ്പഴന്തി ഗുരുകുലത്തിനു മുന്നിൽ നടന്ന സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ജയൻബാബു ഉദ്ഘാടനംചെയ്തു.
സി.പി.ഐ എൽ.സി സെക്രട്ടറി പ്രതീഷ്‌മോഹൻ അദ്ധ്യക്ഷതവഹിച്ചു. സംഘാടക സമിതി കൺവീനർ ജയകുമാർ സ്വാഗതം പറഞ്ഞു. സി.പി.എം.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം വി.ജയപ്രകാശ്, സി.പി.ഐ.ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ,വി.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ.എസ്. ഷീല, ചന്തവിള മധു, ആർ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ബി. സത്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അണിയൂരിൽ നടന്ന സമരം സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സി.പി.എം കഴക്കൂട്ടം ഏര്യാ കമ്മിറ്റി അംഗം എസ്.എസ്.ബിജു അദ്ധ്യക്ഷനായിരുന്നു. സി.പി.എം.കഴക്കൂട്ടം ഏര്യാ സെക്രട്ടറി ശ്രീകാര്യം അനിൽ, ശ്രീകാര്യം എൽ.സി. സെക്രട്ടറി സ്റ്റാൻലി ഡിക്രൂസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുദർശനൻ, കൗൺസിലർ സിന്ധുശശി, സി.പി.എം ഏര്യാ കമ്മിറ്റി അംഗം ഡി.രമേശൻ,ചെറുവല്ലി രാധാകൃഷ്ണൻ, വി.പി.ഗോപകുമാർ, തുണ്ടത്തിൽ അജി, എന്നിവർ സംസാരിച്ചു. കുളത്തൂരിൽ നടന്ന സമരം മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് സി.അയ്യപ്പൻ ചെട്ടിയാരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൗൺസിലർ എസ്.ശിവദത്ത്, വി. സാംബശിവൻ, മേടയിൽ വിക്രമൻ, സി.പി.ഐ നേതാക്കളായ ചന്ദ്രബാബു,ആർ. അജയൻ,ലിത അശോകൻ എന്നിവർ സംസാരിച്ചു. മണ്ണന്തലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. വി.എസ്.പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരത്തിൽ കൗൺസിലർമാരായ അനിൽകുമാർ, ശാലിനി, ശോഭാറാണി, കരിഷ്മ, സിന്ധു, വി.പി.ഉണ്ണികൃഷ്ണൻ, സി.പി.ഐ മണ്ണന്തല എൽ.സി സെക്രട്ടറി സുരേന്ദ്രൻ,സി.പി.എം എൽ.സി സെക്രട്ടറി രാജൻ ബാബു എന്നിവർ പ്രസംഗിച്ചു.