വർക്കല: ചാവർകോട് മുളളൻചാണിവീട്ടിൽ ദേവരാജന്റെയും കുഞ്ഞിയുടെയും മകൻ ബാബു (58) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വർക്കല താലൂക്കാശുപത്രിയിലേക്ക് പോകുംവഴി വെളളിയാഴ്ച രാത്രി 8.30ന് മരിച്ചു. ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സുലേഖ (ബേബി). മക്കൾ: ജയരാജ്, ജയശ്രീ.