തിരുവനന്തപുരം: കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപരികൾക്കയയ്ക്കുന്ന വാറ്റ് കുടിശിക നോട്ടീസുകൾ സർക്കാർ നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. ധർണ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ വെള്ളറട രാജേന്ദ്രൻ, ജോഷി ബസു, പാലോട് കുട്ടപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.