കണ്ണൂർ: മുഴപ്പിലങ്ങാട്ടെ സി.പി.എം-എസ്.ഡി.പി..ഐ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. 15 പേർക്കെതിരേ എടക്കാട് പൊലീസ് കേസെടുത്തു. എസ്.ഡി.പി. ഐ പ്രവർത്തകനായ മുഹമ്മദ് ഫഹദ് (26), സി.പി.എം പ്രവർത്തകരായ ഷിജു (32), ശ്രീജിത്ത് (31) എന്നിവരെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച വൈകിട്ട് മുഴപ്പിലങ്ങാട് മഠം ജവാൻ റോഡിലാണ് സംഭവം. സംഘർഷത്തിൽ രണ്ട് എസ്.ഡി.പി. ഐ പ്രവർത്തകനും ഒരു സി..പി..എം പ്രവർത്തകനും പരിക്കേറ്റിരുന്നു. ഇവർ തലശേരി ഗവ. ആശുപത്രിയിൽ ചികിത്സയിൽ ആണ്.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുഴപ്പിലങ്ങാട് മഠം റോഡ് ശുചീകരിക്കുന്ന തങ്ങളുടെ പ്രവർത്തകർക്ക് നേരെ സി,പി.എം അക്രമം നടത്തുകയായിരുന്നുവെന്ന് എസ്.ഡി.പി. ഐ ആരോപിച്ചു.
മുഴപ്പിലങ്ങാട് ജവാൻ റോഡിലൂടെ നടന്നുവന്ന പ്രവർത്തകരെ എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എമ്മും ആരോപിച്ചു.എടക്കാട് പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനെതിരേയും ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരേയും കേസെടുത്തിട്ടുണ്ട്.